ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, പി പി തങ്കച്ചന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ട് ചോരി പോരാട്ടത്തിന് യോഗം പിന്തുണ അറിയിച്ചു. രമേശ് ചെന്നിത്തല കേരളത്തില്‍ നടത്തി വരുന്ന ലഹരി മുക്ത പ്രചരണത്തിന് പിന്തുണ അറിയിച്ചു കൊണ്ട്, കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബെംഗളൂരു കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു.
കെഎംസി സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അരുണ്‍ കുമാര്‍, മോണ്ടി മാത്യു, നന്ദകുമാര്‍ കൂടത്തില്‍, ഡാനി ജോണ്‍, ജേക്കബ് മാത്യു, ജോമോന്‍ ജോര്‍ജ്, സിജോ തോമസ്, പ്രേംദാസ്, നിജോമോന്‍, ഷാജി ജോര്‍ജ്, ജിമ്മി ജോസഫ്, ജസ്റ്റിന്‍ ജയിംസ്, ജിബി കെ ആര്‍ നായര്‍, ടോമി ജോര്‍ജ്, നിമ്മി ആര്‍ എസ്, ഷാജു മാത്യു, ഷാജി പി ജോര്‍ജ്, സന്ദീപ് നായര്‍, ഭാസ്‌ക്കര്‍ എന്നിവര്‍ സംസാരിച്ചു.
SUMMARY: Karnataka Malayali Congress State Executive Meeting