ബെംഗളൂരു: കർണാടകയിൽ വനമേഖലയിൽ കന്നുകാലി മേയ്ക്കുന്നതു വിലക്കേർപ്പെടുത്തി സർക്കാർ. കന്നുകാലികൾ, ആട്, ചെമ്മരിയാട് ഉൾപ്പെടെ വളർത്തുമൃഗങ്ങളുമായി കാടിനുള്ളിൽ പ്രവേശിക്കുന്നതു വിലക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചാമരാജ് നഗറിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകളെ വിഷം കൊടുത്തു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കന്നുകാലി മേയ്ക്കാനെത്തിയ 3 പേർ അറസ്റ്റിലായിരുന്നു.
വളർത്തുമൃഗങ്ങൾ കാട്ടിലെത്തുന്നത് വന്യമൃഗങ്ങൾക്ക് അവശ്യമായ ആഹാരം ലഭിക്കാതിരിക്കാനും ഇവ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാനും ഇടയാക്കുന്നു. വന്യമൃഗങ്ങളിൽ നിന്നും മാരക രോഗങ്ങൾ വളർത്തുമൃഗങ്ങൾക്കു പകരാനും ഇതു കാരണമാകുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
SUMMARY: Karnataka ban cattle grazing in forests.