കൊച്ചി: പിതാവിന്റെ ജന്മദിനത്തില്‍ വികാരനിർഭരമായ കുറിപ്പുമായി നടി കാവ്യാ മാധവൻ. ഇന്ന് പിതാവിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനമാണെന്നും ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും കാവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞ ജൂണിലാണ് നടി കാവ്യ മാധവന്റെ പിതാവ് മാധവൻ അന്തരിച്ചത്.
കാവ്യയുടെ പിതാവ് നീലേശ്വരത്ത് സുപ്രിയ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ചെന്നെെയില്‍ ആയിരുന്ന അദ്ദേഹം കാവ്യ സിനിമയില്‍ സജീവമായതോടെ ബിസിനസ് അവസാനിപ്പിച്ച് എറണാകുളം വെണ്ണലയിലേക്ക് താമസം മാറ്റി. മകള്‍ മഹാലക്ഷ്‌മിയുടെ പഠനത്തിനായി കാവ്യ ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോള്‍ മാധവനും ഒപ്പം പോവുകയായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാള്‍. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാൻ ചെയ്തിരുന്നു. എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75-ാംപിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍. പക്ഷെ…അച്ഛന് തിരക്കായി… എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍, ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓർമ്മകള്‍ക്ക് മുമ്പിൽ ഹൃദയാഞ്‌ജലി.
SUMMARY: ‘I wanted to make this father’s birthday a big celebration’; Kavya Madhavan writes an emotional note













