ബെംഗളൂരു: കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ‘കെഇഎ ഫുട്ബോൾ 2025’ മത്സരങ്ങള്‍ സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ ഷഗീഷ് മെമ്മോറിയൽ റോളിങ്ങ് ട്രോഫി ടികെഎം കൊല്ലം കരസ്ഥമാക്കിയപ്പോൾ, മാസ്റ്റേഴ്സ് വിഭാഗത്തിൽ വിനീത് മെമ്മോറിയൽ റോളിങ്ങ് ട്രോഫി കോളജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം നേടി. കോളജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് (ഓപ്പൺ കാറ്റഗറി), തൃശൂർ എഞ്ചിനീയറിംഗ് കോളേജ്(മാസ്റ്റേഴ്സ്) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 220 ഓളം പൂർവ വിദ്യാർഥികൾ 27 ടീമുകളിലായി വൈറ്റ് ഫീല്‍ഡ് യുണൈറ്റഡ്, മഹാദേവപുരയിൽ അണിചേർന്നു. ടികെഎം കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ എച്ച്.ഒ.ഡി കേരള ഫുട്ബോൾ അസോസിയേഷൻ അംഗവും ആയ മനേഷ് റഷീദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെഇഎ ഭാരവാഹികളായ അർജുൻ സുന്ദരേശൻ, ഷനോജ് പൊതുവാൾ, വരുൺ പി പി, ബെറ്റ ചന്ദ്രൻ, വേണുഗോപാൽ, തിലക് രാജ് എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ ഹിരൺ, ജിഷിത്, ഫസീല, ഹരി, ദിൽഷൻ, ഉമേഷ്, രൂപിൻ, എന്നിവർ നേതൃത്വം നല്‍കി.
SUMMARY: ‘KEA Football 2025’ concludes