
ബെംഗളൂരു: മികച്ച മൂല്യ സമ്പന്നമായ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യം അനിവാര്യമല്ലെന്നും, എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പഠിക്കാത്തവര്‍ പുറന്തള്ളപ്പെടുമെന്നും ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിന്റെ ജൂബിലി സ്‌കൂള്‍ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിലുള്ള മികവല്ല, വക്കീല്‍ എന്ന നിലയില്‍ താന്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥതയും അതിന്റെ ഭാഗമായി ആര്‍ജ്ജിച്ച അറിവുമാണ് തന്നെ ന്യായാധിപ സ്ഥാനത്തേക്കുയര്‍ത്തിയത്. മക്കള്‍ ഡോക്ടറോ എഞ്ചിനിയറോ ആകണമെന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കേണ്ടതില്ല. വൈവിദ്ധ്യമാര്‍ന്ന തൊഴിലവസരങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അത് കണക്കിലെടുത്ത് കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കി പഠിപ്പിക്കുന്നവരാണ് നല്ല അദ്ധ്യാപകര്‍. വിദ്യാഭ്യാസം മാനവിക മൂല്യങ്ങള്‍ ജ്വലിപ്പിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡുക്കേഷന്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, എന്നിവര്‍ സംസാരിച്ചു.ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി സി ജോണി, ജൂബിലി സി ബി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രേഖ കുറുപ്പ്, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണം നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
SUMMARY: Kerala Samajam Dooravaninagar Jubilee School Anniversary














