ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, കോളേജ് പ്രിൻസിപ്പാൾ ഡോ. എച്ച്. എന്‍ ത്രിവേണി, സമാജം മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, ജൂബിലി സിബിഎസ്ഇ പ്രിൻസിപ്പാൾ രേഖ കുറുപ്പ്, എന്നിവർ സംസാരിച്ചു. ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, ജോണി പി സി, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കോളേജ് അധ്യാപിക സ്വപ്ന ശങ്കർ പരിപാടി നിയന്ത്രിച്ചു.
വിദ്യാർഥികളുടെ കലാ പരിപാടികൾ ജൂബിലി സി ബി എസ് ഇ പ്രിൻസിപ്പാൾ രേഖ കുറുപ്പ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർ പേഴ്സൺ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, യുവജന വിഭാഗം കൺവീനർ ഷമീമ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
വിദ്യാർഥികളുടെ തിരുവാതിര, നാടോടി നൃത്തം,
ചെണ്ട നൃത്തം, സംഘ നൃത്തം, എന്നീ നൃത്ത പരിപാടികളും മാവേലിയും, പുലിക്കളിയും ശ്രദ്ധേയമായി.കലാ പരിപാടികൾക്ക് ശേഷം ഓണപ്പായസം ഉൾപ്പെടെയുള്ള വിരുന്നുമുണ്ടായിരുന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഷാൻ കെ പി നന്ദി പറഞ്ഞു. സോണൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, മുൻഭാരവാഹികൾ, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവര്‍ പങ്കെടുത്തു.
🟥 ചിത്രങ്ങള്‍
SUMMARY: Kerala Samajam Onotsavam at Jubilee College, Dooravani Nagar