തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം പവൻ വിലയില്‍ 880 രൂപ വർധിച്ചു. ഇന്നലെ കേരള വിപണിയില്‍ പവൻ വിലയില്‍ 3160 രൂപയായിരുന്നു ഉയർന്നത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വർണം 4500 ഡോളറും ഭേദിച്ച് മുന്നേറിയതോടെ പവൻ വില കുതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച 1,13,640 രൂപയായിരുന്ന വില ഒറ്റയടിക്ക് 1,16,800 രൂപയായി.
ഇന്ന് ഗ്രാമിന് 14710 രൂപയാണ്. പവൻ വില 1,17,680 രൂപയും. 18 കാരറ്റ് ആഭരണങ്ങള്‍ ഇന്ന് പവന് 96,880 രൂപയ്ക്ക് ലഭിക്കും. അതേസമയം ഗ്രാമിന് 12,085 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്നും 90 രൂപയാണ് 18 കാരറ്റിന് ഉയർന്നത്. 14 കാരറ്റ് സ്വർണാഭരണം ഇന്ന് ഗ്രാമിന് 9410 രൂപയ്ക്ക് ലഭിക്കും. 75,280 രൂപയാണ് പവൻ വില. അതേസമയം 9 കാരറ്റ് സ്വർണാഭരണത്തിന് ഗ്രാമിന് 6070 രൂപയാണ് വില. പവൻ വില 48,560 രൂപയും രേഖപ്പെടുത്തി.
SUMMARY: Gold rate is increased
















