വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. ആകെ 7,19,99,400 രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ദുരന്തമേഖലയില്‍ കെട്ടിട നമ്പറുകളുള്ള 128 കടമുറികളുടെ ഉടമസ്ഥരായ 48 പേർക്കാണ് തുക ലഭിക്കുക.
കൂടാതെ, ഇവിടെ കൃത്യമായ ലൈസൻസോടെ പ്രവർത്തിച്ചിരുന്ന 28 വാണിജ്യ സംരംഭകർക്കും നഷ്ടപരിഹാരം നല്‍കും. തുക വൈകാതെ തന്നെ അർഹരായവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Relief for Mundakkai-Chooralmala disaster victims; government order issued sanctioning compensation
















