ബെംഗളൂരു: കെജിഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 3 പ്രതികൾക്കൂടി കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. സയ്യിദ് ഇക്രാമുദ്ദീൻ(44), സയിദ് ആസിഫ്(46), മുഹമ്മദ് അതിഫ്(26) എന്നിവർക്കു 7 വർഷം തടവും 36,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ഓഗസ്റ്റ് 11ന് ബെംഗളൂരുവിലെ കെജിഹള്ളി പോലീസ് സ്റ്റേഷനു നേരെ ഒരു സംഘം ആക്രമണം അഴിച്ചു വിട്ടതുമായി ബന്ധപ്പെട്ട കേസാണിത്.
സമൂഹമാധ്യമത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ടതിനു അന്ന് പുലികേശിനഗറിലെ എംഎൽഎയായിരുന്ന അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. പോലീസുകാരെ അക്രമിക്കുകയും ഒട്ടേറെ വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. കേസിലെ 199 പ്രതികളിൽ 187 പേർ അറസ്റ്റിലായി.
SUMMARY: KG halli police station attack case; NIA court convicts 3 accused, sentences them to 7 years in prison.