ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം 2 തിരുവാതിരക്കളി മത്സരവും മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന സഭാ0ഗണത്തില്‍ ഞായറാഴ്ച രാവിലെ 9മണി മുതല്‍ നടക്കും.
കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, കേരള സദ്യയും പഠനത്തില്‍ മികവ് തെളിയിച്ച കരയോഗംകുടുംബാംഗങ്ങളുടെ കുട്ടികള്‍ക് മെരിറ്റ് അവാര്‍ഡ് വിതരണവും ഉണ്ടാകും. കേരളത്തില്‍നിന്നുള്ള പ്രഗല്ഭരായ വിധികര്‍ത്താകളുടെ നേതൃത്വത്തില്‍ മത്സരത്തിന്റെ വിധി നിര്‍ണയിക്കും.
കരയോഗം പ്രസിഡന്റ് രാജലക്ഷ്മി, ചീഫ് കണ്‍വീനര്‍ അഡ്വക്കേറ്റ് വി വിജയകുമാറിന്റെയു0 അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ കെ എന്‍ എസ്സ് എസ്സ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി. വി നാരായണന്‍, ട്രഷറര്‍ വിജയകുമാര്‍ എന്നിവര്‍ മുഖ്യഅതിഥികളായി പങ്കെടുക്കും. കരയോഗം സെക്രട്ടറി രമേഷ്, മഹിളാ വിഭാഗം മ0ഗള പ്രസിഡന്റ് സുധ കരുണാകരന്‍, മ0ഗള സെക്രട്ടറി രാധ ഗംഗാധരന്‍, യുവജന വിഭാഗം പ്രസിഡണ്ട് വിദ്യ ആര്‍ നായര്‍, സെക്രട്ടറി ശ്രുതി പുത്തന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
SUMMARY: KNSS Malleshwaram Karayogam Family Gathering and Thiruvathirakkali Competition














