
ബെംഗളൂരു: കെഎന്‍എസ്എസ് മല്ലേശ്വരം കരയോഗം കുടുംബസംഗമവും തിരുവാതിരക്കളി മത്സരവും മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന സഭാംഗണത്തില്‍ നടന്നു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും പഠനത്തില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം, തിരുവാതിരകളിയില്‍ ജയിച്ച കരയോഗങ്ങള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും നല്‍കി.
കരയോഗം പ്രസിഡന്റ് രാജലക്ഷ്മി, കണ്‍വീനര്‍ അഡ്വക്കേറ്റ് വി വിജയകുമാറിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ ട്രഷറര്‍ വിജയകുമാര്‍, മഹിളാ വിഭാഗം കണ്‍വീനര്‍ ശോഭന രാംദാസ് എന്നിവര്‍ പങ്കെടുത്തു. കരയോഗം സെക്രട്ടറി രമേഷ്, മഹിളാ വിഭാഗം മംഗള പ്രസിഡന്റ് സുധ കരുണാകരന്‍, മംഗള സെക്രട്ടറി രാധ ഗംഗാധരന്‍, യുവജന വിഭാഗം പ്രസിഡണ്ട് വിദ്യ ആര്‍ നായര്‍, സെക്രട്ടറി ശ്രുതി പുത്തന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
SUMMARY: KNSS Malleswaram Karayogam Kudumbasangam














