ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഉഡുപ്പി കരയോഗത്തിന്റെ കുക്കികട്ടെ റോഡിലുള്ള പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. തുടര്‍ന്ന് ബീഡിനകുണ്ടേ റോഡിൽ ഉള്ള യക്ഷഗാന കലാ സെന്റർ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം മണിപാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസർ ഡോ. അമൃതരാജ് ഉദ്ഘാടനം ചെയ്തു.
സാംസകാരിക സമ്മേളനത്തിൽ കെ എൻ എസ് വൈസ് ചെയർമാൻ എൻ. ഡി. സതീഷ്, ജോയിന്റ് ജനറൽ സെക്രട്ടറി സി ജി ഹരികുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, മംഗളൂരു കരയോഗം പ്രസിഡന്റ് മുരളി എച്ച്, കരയോഗം പ്രസിഡന്റ് പി എ മോഹൻദാസ്, സെക്രട്ടറി സുലോചന ജയരാജ് എന്നിവർ സംസാരിച്ചു. ബോർഡ് അംഗങ്ങളായ സജി എൻ പിള്ള, രവീന്ദ്രൻ നായർ, എക്‌സിക്യൂട്ടീവ് അംഗം നാരായണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു. കരയോഗത്തിലെ പ്രഗത്ഭ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
SUMMARY: KNSS Udupi Karayogam Office Inauguration and Onam Celebrations
SUMMARY: KNSS Udupi Karayogam Office Inauguration and Onam Celebrations