കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. സുധാകരൻ കാറുനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ സുധാകരന്റെ വീടിന് സമീപമാണ് അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിച്ചതായാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയും ഉടമകൂടിയായ സുധാകരൻ ഉള്ളിൽ കുടുങ്ങി വെന്തുമരിക്കുകയുമായിരുന്നു.
കാറിന് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്.അഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും സുധാകരൻ മരിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
SUMMARY: Kozhikode car caught fire driver burnt to death
















