ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നിലവില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ് സേംഗർ. കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പൊതുസേവകർക്ക് പോക്‌സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നല്‍കുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്.
ആക്രമണത്തിന് ഇരയായ സമയത്ത് പതിനാറുവയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. സിറ്റിങ് എംഎല്‍എയായ സേംഗർ പൊതുസേവകന്റെ നിർവചനത്തില്‍ വരില്ലെന്നും അതിനാല്‍ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017-ലെ ചുരുങ്ങിയ ശിക്ഷ ഏഴുവർഷം തടവാണ്. സേംഗർ ഏഴുവർഷവും അഞ്ച് മാസവും ജയിലില്‍ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം നല്‍കിയത്.
SUMMARY: Setback for Kuldeep Sengar in Unnao case; Supreme Court stays High Court verdict














