
ബെംഗളൂരു: ശ്രീനാരായണ സമിതി ആശാന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്‍ സ്മൃതി ദിനം സംഘടിപ്പിച്ചു. ആശാന്‍ സ്മൃതി മണ്ഡപത്തിലെ സ്മാരകശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ആശാന്‍ പഠനകേന്ദ്രം ചെയര്‍മാന്‍ വി കെ സുരേന്ദ്രന്‍, പ്രസിഡന്റ് എന്‍ രാജമോഹനന്‍, ജനറല്‍ സെക്രട്ടറി എം. കെ രാജേന്ദ്രന്‍, ട്രഷറര്‍ എ ബി അനൂപ്, കൃഷ്ണകുമാര്‍ കടമ്പൂര്‍, എന്നിവര്‍ ആശാന്‍ സമൂഹത്തിനു നല്‍കിയ സംഭാവനകളെ അനുസ്മരിച്ചു. വത്സല മോഹന്‍, ദീപ അനില്‍, സലീല മോഹന്‍, സിന്ധു സുധീഷ്, ഗിരിജ സുഗതന്‍ തുടങ്ങിയവര്‍ ആശാന്റെ കവിതകള്‍ ആലപിച്ചു. പ്രസിഡന്റ്മാരായ കെ പീതാംബരന്‍, ലോലമ്മ സത്യവാന്‍, ആശാന്‍ പഠനകേന്ദ്രം വൈസ് ചെയര്‍ പേഴ്സണ്‍, ജ്യോതിശ്രീ സത്യവാന്‍, സത്യവാന്‍, സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Kumaranashan Smrithi dinam














