ബെംഗളൂരു: ബെംഗളൂരുവില്‍ ഇന്ന് പകല്‍ സമയങ്ങളിലടക്കം നേരിയ മഴയ്ക്കും ഇടയ്ക്കിടെ ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബെംഗളൂരുവില്‍ ഞായറാഴ്ച വരെ മുഴുവന്‍ പൊതുവെ മേഘാവൃതമായ ആകാശമായിരിക്കും.
താപനില പരമാവധി 28-29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഈര്‍പ്പത്തിന്റെ അളവ് ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട്. നേരിയ മൂടല്‍മഞ്ഞുള്ള അവസ്ഥയുമുണ്ടാകും.
SUMMARY: Light rain and thunderstorm in Bengaluru today