ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത് .ഇന്നലെ രാത്രിയിലാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരു എന്ന് പോലീസ് വ്യക്തമാക്കി.
കോഴിക്കോട് വടകര സ്വദേശിനി അസ്മിനയെ(38) ബുധനാഴ്ചയാണ് ആറ്റിങ്ങൽ മൂന്ന് മുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാത്രി ലോഡ്ജിലെത്തിയ അസ്മിനയെ ഭാര്യയെന്ന് പറഞ്ഞാണ് അവിടെ താമസിപ്പിച്ചത്. രാത്രി വൈകി ഇരുവരും മദ്യപിച്ച ശേഷം വഴക്കിട്ടു. ആസ്മിനയുടെ മകളെ കാണാൻ പോകുന്നത് സംബന്ധിച്ച ആവശ്യം ജോബിൻ നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ജോബിൻ മദ്യക്കുപ്പിയെടുത്ത് അസ്മിനയുടെ തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് കട്ടിലിൽ വീണ അസ്മിനെയെ ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പ് വരുത്തി ജോബിൻ അസ്മിനയുടെ ഫോണും ഷാളും രക്തം പുരണ്ട വസ്ത്രങ്ങളും എടുത്ത് സ്ഥലം വിട്ടു.
രാവിലെ 10 മണി കഴിഞ്ഞിട്ടും ജോബിനെ കാണാത്തതിനെ തുടർന്ന് മറ്റ് ജീവനക്കാരൻ ജനൽ വഴി നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസ് എത്തി മരണം സ്ഥിരീകരിച്ചു.
അഞ്ചുദിവസം മുന്‍പാണ് ജോബിന്‍ ജോര്‍ജ് ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോബിന്‍ ജോര്‍ജിനെ തിരക്കിയാണ് കൊല്ലപ്പെട്ട അസ്മിന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് എത്തിയതെന്നാണ് വിവരം.
SUMMARY: Lodge manager Jobin George arrested in connection with the murder of a Vadakara native