മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും പിഴയും വിധിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശനിയാഴ്ച വിധി പ്രഖ്യാപിച്ചത്.

റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ പൗരനായ ലുവൽ ഡാനിയേൽ ജസ്റ്റിൻ ബൗലോ എന്ന ഡാനിയും (25) കാസറഗോഡ് സ്വദേശികളായ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലെ മുഹമ്മദ് റമീസ് (24), മൊഹിദ്ദീൻ റഷീദ് (24), അബ്ദുൽ റൗഫ് എന്ന ടഫ് റൗഫ് (35), തമിഴ്‌നാട് സ്വദേശിനിയായ സബിത എന്ന ചിഞ്ചു (25) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (NDPS) നിയമത്തിലെ സെക്ഷൻ 21 (സി) പ്രകാരമാണ് പ്രതികൾക്ക് കഠിനതടവ് ശിക്ഷ ലഭിച്ചത്. ജഡ്ജി ബസവരാജിൻ്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ലുവൽ ഡാനിയേൽ, മൊഹിദ്ദീൻ റഷീദ്, സബിത എന്നിവർക്ക് 12 വർഷം കഠിനതടവും 1,25,000 രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. മുഹമ്മദ് റമീസിന് 14 വർഷം കഠിനതടവും 1,45,000 രൂപ പിഴയും ലഭിച്ചു. പിഴ അടയ്ക്കാത്തപക്ഷം ആറ് മാസം കഠിനതടവ് അധികമായി അനുഭവിക്കേണ്ടി വരും. അബ്ദുൽ റൗഫിന് 13 വർഷം കഠിനതടവും 1,35,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം. മയക്കുമരുന്ന് കൈവശം വെച്ചതിന് പുറമെ, അത് ഉപയോഗിച്ചതിന് എൻഡിപിഎസ് ആക്ടിലെ സെക്ഷൻ 27 (ബി) പ്രകാരവും അഞ്ച് പ്രതികളെയും കോടതി കുറ്റക്കാരായി കണ്ടെത്തി. ഈ വകുപ്പനുസരിച്ച് ആറ് മാസം കഠിനതടവും 10,000 രൂപ പിഴയും ഓരോരുത്തർക്കും അധികമായി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2022 ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
SUMMARY: Drug trafficking case; Court sentences five people, including a Sudanese citizen and a Malayali, to rigorous imprisonment.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories