ഡൽഹി: ട്രാൻ്സ്ജെൻഡർ അവകാശ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. 2019ലെ ട്രാൻസ്ജെൻഡർ അവകാശ ബില്ലാണ് ഭേദഗതി ചെയ്തത്. പ്രതിപക്ഷ എതിർപ്പിനിടെ ശബ്ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
സ്വയം തിരിച്ചറിയുന്ന ലിംഗഭേദത്തിന് (self-perceived gender identity) പകരം മെഡിക്കല്‍ ബോര്‍ഡ്/സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് വഴി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയാണ് പുതിയബില്ലിലൂടെ കൊണ്ടുവരുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക്, പ്രത്യേകിച്ച് അവരെ നിര്‍ബന്ധിതമായി മാറ്റുന്നവര്‍ക്ക്, 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വയം ലിംഗപദവി നിര്‍ണയിക്കാനുള്ള അവകാശം ബില്ല് തകര്‍ക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
SUMMARY: Lok Sabha passes Transgender Persons Amendment Bill















