കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി പനവേലിയില്‍ ബസ് കാത്തുനിന്ന് രണ്ട് സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം ലോറി നിന്നു. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. മിനി ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.
SUMMARY: Lorry rams into people waiting for bus; two young women die