സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരം; ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദധാരികള്‍ക്കായി വൻ തൊഴിലവസരം. ബാങ്കിന്റെ ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് & സെയില്‍സ്) തസ്തികയിലേക്ക് ആകെ 7680 ഒഴിവുകള്‍ പ്രഖ്യാപിച്ചു. മുൻപരിചയമില്ലാതെ തന്നെ ബിരുദധാരികള്‍ക്ക് ഈ ജോലിയിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. മികച്ച പ്രമോഷൻ സാധ്യതകളുള്ള ഈ തസ്തികയിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം.

ഒഴിവുകളുടെ ഘടനയും സംവരണവും

കേരളത്തില്‍ നിലവില്‍ ഒഴിവുകളില്ലെങ്കിലും, അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 1410 ഒഴിവുകളും കർണാടകയില്‍ 760 ഒഴിവുകളും ലഭ്യമാണ്. അന്തർ സംസ്ഥാന സ്ഥലംമാറ്റം ആദ്യ അഞ്ചു വർഷത്തേക്ക് അനുവദിക്കില്ലെങ്കിലും, അതിനുശേഷം ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്.

ആകെ ഒഴിവുകളുടെ കാറ്റഗറി തിരിച്ചുള്ള കണക്ക് താഴെ പറയുന്നതാണ്.

ജനറല്‍: 3253

ഒ.ബി.സി. (പിന്നാക്കം): 1716

പട്ടികജാതി (SC): 1114

പട്ടികവർഗ്ഗം (ST): 837

സാമ്പത്തിക പിന്നാക്കം (EWS): 760

യോഗ്യതയും പ്രായപരിധിയും

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. 2026 ഡിസംബർ 31-നകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയുമെങ്കില്‍, അവസാന വർഷ പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

പ്രായപരിധി: 2026 ഏപ്രില്‍ 1 കണക്കാക്കി 20 വയസിനും 28 വയസ്സിനും ഇടയിലായിരിക്കണം പ്രായം. പിന്നാക്കം, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവുകള്‍ ലഭ്യമാണ്. എസ്.ബി.ഐ.യില്‍ അപ്രന്റീസ് ആയി പ്രവർത്തിച്ചവർക്ക് പ്രത്യേക ഇളവുകള്‍ക്ക് പുറമെ ഒരു വർഷം അധികമായി അനുവദിക്കും. വിമുക്തഭടന്മാർക്കും ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

ഓണ്‍ലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പരിജ്ഞാന ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടറധിഷ്ഠിതമായി ഒബ്ജക്റ്റീവ് മാതൃകയിലാണ് പരീക്ഷകള്‍ നടത്തുക. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

പ്രിലിമിനറി പരീക്ഷ: 1 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയില്‍ ആകെ 100 മാർക്കിന്റെ 100 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഇംഗ്ലീഷ് ഭാഷ (30 ചോദ്യങ്ങള്‍), ന്യൂമറിക്കല്‍ എബിലിറ്റി (35 ചോദ്യങ്ങള്‍), റീസണിങ് എബിലിറ്റി (35 ചോദ്യങ്ങള്‍) എന്നിങ്ങനെ 20 മിനിറ്റ് വീതമുള്ള മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷ.

മെയിൻ പരീക്ഷ: 2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള മെയിൻ പരീക്ഷയില്‍ ആകെ 200 മാർക്കാണുള്ളത്. ജനറല്‍/ഫിനാൻഷ്യല്‍ അവേർനസ്സ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഭാഗങ്ങളില്‍ നിന്നായി ചോദ്യങ്ങള്‍ ചോദിക്കും. സംവരണ വിഭാഗക്കാർക്ക് മിനിമം മാർക്കില്‍ 5% ഇളവ് ലഭിക്കും. എസ്.ബി.ഐ.യില്‍ അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്ക് 5 മാർക്ക് ബോണസായി ലഭിക്കും.

ഭാഷാ പരിജ്ഞാന ടെസ്റ്റ്: മെയിൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രൊവിഷണല്‍ ലിസ്റ്റിന് ശേഷം പ്രാദേശിക ഭാഷാ ടെസ്റ്റ് നടക്കും. എസ്.എസ്.എല്‍.സി./ഹയർ സെക്കൻഡറി തലത്തില്‍ അതാത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുള്ളവർക്ക് ഈ ടെസ്റ്റ് എഴുതേണ്ടതില്ല.

SUMMARY: Major job opportunity at State Bank of India; applications accepted until August 31

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റ്: ഏഴ് പേർ അറസ്റ്റില്‍, 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിൽ വ്യാജ കറൻസി നിർമിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തുവെന്നാരോപിക്കുന്ന...

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

മൈസൂരു–ബെംഗളൂരു റൂട്ടിൽ ഇന്ന് ട്രെയിൻ നിയന്ത്രണം; ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ ജോലികളെ തുടർന്ന് ഇന്ന്...

മലയാളി ഫാമിലി അസോസിയേഷൻ ‘പൊന്നോണ സംഗമം-2026’ ഇന്ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം ‘പൊന്നോണ സംഗമം-2026’ ഇന്ന് രാവിലെ...

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ബെംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റ്: ഏഴ് പേർ അറസ്റ്റില്‍, 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിൽ വ്യാജ കറൻസി നിർമിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തുവെന്നാരോപിക്കുന്ന...

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

മൈസൂരു–ബെംഗളൂരു റൂട്ടിൽ ഇന്ന് ട്രെയിൻ നിയന്ത്രണം; ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ ജോലികളെ തുടർന്ന് ഇന്ന്...

മലയാളി ഫാമിലി അസോസിയേഷൻ ‘പൊന്നോണ സംഗമം-2026’ ഇന്ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം ‘പൊന്നോണ സംഗമം-2026’ ഇന്ന് രാവിലെ...

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

Related Articles

Popular Categories