ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി; കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, എപി അബ്ദുള്ളക്കുട്ടി പുറത്ത്

ഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച്‌ പണി. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ബി.എല്‍. സന്തോഷ് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും ജനറല്‍ സെക്രട്ടറിയായി നിയമിതയായി. മുന്‍ കേരള സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. അനില്‍ ആന്റണിയും ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പീയുഷ് ഗോയല്‍ ആണ് ദേശീയ ട്രഷറര്‍.

നിലവിലുണ്ടായിരുന്ന എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ വിനോദ് താവ്‌ഡെ, സുനില്‍ ബൻസാല്‍ എന്നീ രണ്ടുപേരെ മാത്രമാണ് നിലനിർത്തിയത്. ദിൻഡോരി എംപിയും മുൻ കേന്ദ്രസഹമന്ത്രിയുമായ ഭാരതി പവാർ, മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, രാജ്യസഭാ എംപിമാരായ സഞ്ജയ് ഭാട്ടിയ, സതീഷ് പൂനിയ, മുൻ എംപിയും അസം ചുമതലയുമുള്ള ഹരീഷ് ദ്വിവേദി, ഖാർഗോണ്‍ എംപി ഗജേന്ദ്ര പട്ടേല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാർ.

ആർഎസ്‌എസ് സൈദ്ധാന്തികൻ രാം മാധവ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ എംപിമാരായ തിരാത് സിംഗ് റാവത്ത്, രേഖാ വർമ്മ, യുപി എംഎല്‍സി താരിഖ് മൻസൂർ എന്നിവരെ ദേശീയ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ആകെ 13 വൈസ് പ്രസിഡന്റുമാരില്‍ 6 പേർ വനിതകളാണ്.

അതേസമയം കോണ്‍ഗ്രസില്‍ നിന്നെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി. പാർട്ടിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനർ സ്ഥാനത്തുനിന്ന് അമിത് മാളവ്യയെയും ഒഴിവാക്കിയിട്ടുണ്ട്. പകരം നിലവില്‍ ഛത്തീസ്ഗഡ് മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് തലവനായി സേവനമനുഷ്ഠിക്കുന്ന ദീപക് മ്ഹാസ്കെയെ നിയമിച്ചതാണ് മറ്റൊരു സുപ്രധാന മാറ്റം.

ഇതിനുപുറമെ ആശിഷ് അഗ്രവാള്‍, പ്രദീപ് ഭണ്ഡാരി, സിദ്ധാർത്ഥ് യാദവ് എന്നിവരെ മീഡിയ കോ-കണ്‍വീനർമാരായും പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുണ്‍ യാദവ് എന്നിവരെ സോഷ്യല്‍ മീഡിയ കോ-കണ്‍വീനർമാരായും നിയമിച്ചു. അനില്‍ ബലൂനി പാർട്ടിയുടെ മീഡിയ ഇൻ-ചാർജ്ജായി തുടരുമ്പോള്‍, അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തരുണ്‍ ചുഗിനെ ഓഫീസ് ഇൻ-ചാർജ്ജായി നിയമിച്ചു.

SUMMARY: Reshuffle in BJP national leadership; K. Surendran appointed National Secretary, A.P. Abdullakutty dropped

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories