ബെംഗളൂരു: മലയാളം മിഷന്റെ സുഗതാഞ്ജലി കാവ്യാലാപന മേഖലാതല മത്സരങ്ങൾ ഞായറാഴ്ച ഓൺലൈനായി നടത്തും. ഉച്ചയ്ക്കുശേഷം 2.30-ന് മത്സരം തുടങ്ങും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കർണാടക ചാപ്റ്ററിന്റെ ആറു മേഖലകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. സീനിയർ വിഭാഗം മത്സരാർത്ഥികൾ ചാപ്റ്റർ തല മത്സരത്തിൽ നേരിട്ട് മത്സരിക്കും. മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് മേഖലാതലത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. ഈ വർഷം ഒ.എൻ.വി കുറുപ്പിന്റെ കവിതകളാണ് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിതിരിക്കുന്നത്.
SUMMARY: Malayalam Mission Sugathanjali Competition today

മലയാളം മിഷന്‍ സുഗതാഞ്ജലി മത്സരം ഇന്ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories