ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മരങ്ങാട്ട് മുരളിയുടെ മകൻ അഭിലാഷ് (28)ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ബംഗാർപേട്ട് റെയില്‍വേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലത്തായി പാളത്തിൽ മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തുകയായിരുന്നു.
ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഇന്നലെ വൈകുന്നേരം ട്രെയിനിൽ നാട്ടിലേക്ക് പുറപ്പെട്ട അഭിലാഷ് രാത്രി 8 മണിയോടെ വീടുകാരുമായി സംസാരിച്ചിരുന്നു. ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ വീണതാകാമെന്നാണ് നിഗമനം. മൃതദേഹം ബംഗാർപേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കൾ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
SUMMARY: Malayali youth found dead on railway tracks














