ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

പുതിയ സംവിധാനമനുസരിച്ച്‌ ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകള്‍ കര്‍ശനമായും കുറഞ്ഞ സമയ ഇടവേള പാലിക്കേണ്ടതുണ്ട്. നഗരപ്രദേശങ്ങളില്‍ 5 മിനിറ്റും ഗ്രാമീണ പാതകളില്‍ 10 മിനിറ്റും ആയിരിക്കും ചുരുങ്ങിയ ഇടവേള. ഇതുവഴി യാത്രക്കാരെ പിടിക്കുന്നതിനായുള്ള ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിപിഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകള്‍ വഴിയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുമാണ് തത്സമയ ലൊക്കേഷനുകളും സമയക്രമവും നിരീക്ഷിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് ഏകദേശം 7,000 സ്വകാര്യ ബസുകളും 4,468 കെഎസ്‌ആര്‍ടിസി ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി സ്വകാര്യ ബസ് ഉടമകളില്‍ നിന്നും കെഎസ്‌ആര്‍ടിസിയില്‍ നിന്നും ട്രിപ്പ് ഷെഡ്യൂളുകള്‍ ശേഖരിക്കുന്ന പ്രവൃത്തികള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 1ന് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി റൂട്ടുകളിലെ കൃത്യവും സുരക്ഷിതവുമായ സമയക്രമം തയ്യാറാക്കാന്‍ ഈ വിവരങ്ങള്‍ സോഫ്റ്റ്വെയറിലേക്ക് നല്‍കും.

കേരള ബസ്സ്, ബസ് ടൈം പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ നല്‍കും. മത്സരയോട്ടം മൂലമുണ്ടാകുന്ന അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വീസുകള്‍ക്കിടയില്‍ കൃത്യമായ ഇടവേളകളും അനുയോജ്യമായ സമയക്രമവും ഉണ്ടായാല്‍ ബസുകള്‍ക്ക് സുഗമമായി സര്‍വീസ് നടത്താന്‍ കഴിയുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നന്‍ വ്യക്തമാക്കി.

SUMMARY: Mandatory breaks for bus services coming; to be implemented from November 1

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

4 കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂർ; ബെംഗളൂരുവിൽ സ്കൂൾ യാത്ര വീണ്ടും ദുരിതത്തിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെ...

അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത...

എസ്.ഐ.ആർ: കർണാടകയിലെ 84 ലക്ഷം ഒഴിവാക്കിയ വോട്ടർമാരിൽ വീണ്ടും അപേക്ഷിച്ചത് 6.5 ലക്ഷം പേർ മാത്രം

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട...

പിടിച്ചെടുത്ത 11,346 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റുന്നു

ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ...

പീനിയയിൽ സ്കോഡയുടെ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം...

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നു മാറ്റാനും ശുപാർശ

ബെംഗളൂരു: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്നലെ മംഗളൂരുവിൽ...

യശ്വന്ത്പുര–കെ.ആർ. പുരം 28 കിലോമീറ്റർ മേൽപാത; പദ്ധതി ചെലവ് 3,536 കോടി

ബെംഗളൂരു: നഗരത്തിലെ കിഴക്ക്–പടിഞ്ഞാറ് ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനായി നിർദേശിച്ചിരിക്കുന്ന യശ്വന്ത്പുര–കെ.ആർ. പുരം മേൽപാത...

Related Articles

Popular Categories