ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻതീപ്പിടിത്തം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീ പടർന്നത്. ഐ.സി.യു.വിലെ എയർ കണ്ടിഷനിങ് (എ.സി) സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
SUMMARY: A massive fire broke out in a government medical college in Odisha, 10 patients died















