ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിലൂടെ 80,000 രൂപ നഷ്ടമായതിനെത്തുടര്‍ന്ന് എം.ബി.ബി.എസ്. വിദ്യാര്‍ഥിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കലബുറഗി ചിഞ്ചോളി സ്വദേശി അനിഷ്‌കര്‍ ചവാനെ(21) യാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബീദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (ബ്രിംസ്)അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.
സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കടം വാങ്ങിയാണ് അനിഷ്‌കര്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നത്. കടം വീട്ടാന്‍ സമ്മര്‍ദം ഉണ്ടായിരുന്നോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Medical student commits suicide in hostel room after borrowing money to play online game














