ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി. 46 മിനിറ്റിൽ 1300 പേർ പകർത്തി എഴുതിയാണ് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സിൽ ഇടം നേടിയത്. 10 –80 വയസ്സ് പ്രായപരിധിയിലുള്ളവരാണ് പങ്കെടുത്തത്.
പരിപാടികൾക്ക് ഇടവക വികാരി റവ. ഫാ.ടോണി മൂന്നു പിടികയിൽ നേതൃത്വം വഹിച്ചു, സാഗർ രൂപതാ മെത്രാൻ മാർ ജെയിംസ് അത്തിക്കളം ഉദ്ഘാടനം ചെയ്തു. റീജണൽ സൂപ്പീരിയർ റവ. ഫാ. സിജോ കുറ്റിക്കാട്ട്, അസി. വികാരി റവ .ഫാ.സുബിൻ കളത്തിൽ, ട്രസ്റ്റിമാരായ ബിജു തലക്കൽ, സാബു തോമസ്, ടോമി സെബാസ്ത്യൻ, ബെന്നി തോമസ്, കൺവീനർ മാത്യൂ മാളിയേക്കൽ, ലിറ്റർജി കൺവീനർ സാജു ജോർജ് എന്നിവർ നേതൃത്വം കൊടുത്തു.
SUMMARY: ‘Mega Bible’ copywriter sets world record














