ബെംഗളൂരു: ബിരുദമില്ലെങ്കിലും കുഴപ്പമില്ല, നിങ്ങള്‍ക്ക് ജോലി വേണോ… 17ന് മൈസൂരുവിലേക്ക് വരൂ. മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ജില്ലാ പഞ്ചായത്ത് ഈ മാസം 17ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഫെയറില്‍ 200-ലധികം കമ്പനികള്‍ പങ്കെടുക്കും. ഇതുവരെ 16,000-ത്തിലധികം രജിസ്ട്രേഷനുകള്‍ നടന്നു. തൊഴിലവസരങ്ങള്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പ്രത്യേക രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ബിരുദധാരികള്‍ക്ക് മാത്രമല്ല എസ്എസ്എല്‍സി അല്ലെങ്കില്‍ പിയു യോഗ്യതയുള്ളവര്‍ക്കും ഫെയറില്‍ രജിസ്റ്റര്‍ ചെയ്യാം. യുവ നിധിയില്‍ രജിസ്റ്റര്‍ ചെയ്ത യുവാക്കളെയും ഫെയറില്‍ പങ്കാളികളാക്കു.
SUMMARY: Mega job fair at Mysore on the 17th this month