മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന മിനിലോറി നിയന്ത്രണംവിട്ട് 65 അടിയോളം ആഴമുള്ള ക്വാറിയിലേക്ക് വീണത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന സഹായി മുസ്തഫ വെള്ളത്തില്‍ മുങ്ങിയ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. വാഹനം പൂർണ്ണമായും വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ തിരച്ചില്‍ അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു.
SUMMARY: Mini-lorry overturns into water at quarry in Malappuram; one person is trapped















