നവകേരള സര്‍വേ; ഹൈക്കോടതി സ്റ്റേക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡൽഹി: ഹൈക്കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, നവകേരള സർവേയുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതിയെ സമീപിച്ച്‌ സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സർക്കാർ ഇപ്പോള്‍ അപ്പീല്‍ നല്‍കിയത്.

രാഷ്ട്രീയ പ്രചാരണങ്ങളുടെ മറവില്‍ ഇത്തരമൊരു സർവേ അനുവദിക്കാനാവില്ലെന്നും ഇത് സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ അനുവദിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ എല്‍.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിനായി സർക്കാർ പണം ഉപയോഗിച്ച്‌ വിവരശേഖരണം നടത്തുന്നു എന്നാരോപിച്ച്‌ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.

സർക്കാർ ഉദ്യോഗസ്ഥർക്ക് പകരം പാർട്ടി കേഡർമാരെ വൊളന്റിയർമാരായി ഉപയോഗിക്കുന്നു എന്നതും ഫണ്ട് വിനിയോഗത്തിലെ അവ്യക്തതയും കോടതി ഗൗരവകരമായി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ഒക്ടോബറില്‍ ചേർന്ന മന്ത്രിസഭാ യോഗമാണ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടാനായി ഈ പദ്ധതി പ്രഖ്യാപിച്ചത്.

അയ്യായിരത്തോളം വൊളന്റിയർമാർ വീടുകള്‍ സന്ദർശിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് കേവലം വികസന സർവേയല്ലെന്നും രാഷ്ട്രീയ നീക്കമാണെന്നുമുള്ള ആരോപണം ശക്തമായതോടെയാണ് വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. സുപ്രീം കോടതി ഈ അപ്പീലില്‍ എന്ത് നിലപാട് എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെ അടുത്ത നീക്കങ്ങള്‍.

SUMMARY: New Kerala Survey; State government moves Supreme Court against High Court stay

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍....

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം:  പൊട്ടിവീണവൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ...

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

Related Articles

Popular Categories