വന്‍ മയക്കുമരുന്ന് വേട്ട; 21.50 കോടിയുടെ ലഹരിമരുന്ന് പിടിച്ചു, 3 മലയാളികൾ ഉൾപ്പെടെ 15 പേര്‍ അറസ്റ്റില്‍

ബെംഗളുരു: മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ബെംഗളുരുവിലെ വിവിധ ഭാഗങ്ങളിൽ  സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) നാർക്കോട്ടിക് വിഭാഗവും സിറ്റി പോലീസ് സ്റ്റേഷനുകളും ചേർന്ന് നടത്തിയ റെയ്ഡിൽ മൂന്ന് 3 മലയാളികൾ ഉൾപ്പെടെ 15 പേരെ അറസ്റ്റ് ചെയ്തു. 21.50 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകകളും പിടിച്ചെടുത്തു. പിടിയിലായവരില്‍ 3 വിദേശികളും ഉൾപ്പെടും. വിവിധ ദിവസങ്ങളിലായി അമൃതഹള്ളി, ഹെബ്ബഗോഡി, ജെപി നഗർ, ശേഷാദ്രിപുരം, മഹാലക്ഷ്മി ലേഔട്ട്, ഗോവിന്ദപുര എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.അജ്‌മൽ, മജീദ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായ മലയാളികൾ.

9.46 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 34 കിലോഗ്രാം കഞ്ചാ വ്, 5.67 കിലോഗ്രാം എംഡിഎംഎ, 131 ഗ്രാം കൊക്കെയ്ൻ ,426 മില്ലി ലീറ്റർ ഹഷീഷ് ഓയിൽ, 29 എൽഎസ്‌ഡി ഗുളികകൾ, 27 ഗ്രാം എൽഎസ്ഡി സ്ട്രിപ്പുകൾ എന്നിവ പിടിച്ചെടുത്തു. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിച്ച മയക്ക് മരുന്നുകൾ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വില്‍പ്പന നടത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
SUMMARY: Huge drug bust; Drugs worth Rs 21.50 crore seized, 15 people including 3 Malayalis arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വൈകിട്ട്...

സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനല്‍ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി...

Related Articles

Popular Categories