എസ്.ഐ.ആർ പൂർത്തിയായി, അന്തിമ വോട്ടർപട്ടിക നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന അന്തിമ പട്ടികയിലുള്ളത് 2.69 കോടി വോട്ടര്‍മാര്‍. നാളെയാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. ഇതിന് മുന്നോടിയായി കേന്ദ്ര ഇലക്ഷൻ കമ്മിഷൻ ഇന്ന് സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.

എസ് ഐ ആറിന് മുമ്പുള്ള പട്ടികയില്‍ നിന്ന് ഒമ്പത് ലക്ഷം പേരുടെ കുറവാണ് പുതിയ വോട്ടര്‍ പട്ടികയിലുള്ളത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയില്‍ ഒഴിവാക്കി. മരണപ്പെട്ടവര്‍, വിദേശ പൗരത്വം നേടിയവര്‍, താമസം മാറിയവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. എസ് ഐ ആര്‍ കാലയളവില്‍ പേരുചേര്‍ക്കാന്‍ കിട്ടിയ അപേക്ഷകളില്‍ 13.51 ലക്ഷം അംഗീകരിച്ചു.

2.23 ലക്ഷം പ്രവാസി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

കരട് വോട്ടർപട്ടികയിലുള്ളവർക്ക് തിരുത്തലുകൾക്കും മേൽവിലാസം മാറ്റാനും ഉൾപ്പെടെ അപേക്ഷകൾ നൽകാൻ ജനുവരി 30വരെ സമയം നൽകിയിരുന്നു. അതും പരിഗണിച്ചാണ് നാളെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കുന്നത്. പേര് ചേർക്കാനും തിരുത്താനുമായി ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി 30നുശേഷം ലഭിച്ച അപേക്ഷകൾ അന്തിമപട്ടിക പുറത്തിറങ്ങിയ ശേഷമേ പരിഗണിക്കുകയുള്ളൂ. അർഹരെ അനുബന്ധ പട്ടികയിൽ ചേർക്കുമെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
SUMMARY: SIR completed, final voter list tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മേക്കേദാട്ടു വിഷയത്തിൽ ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് വാട്ടാൾ നാഗരാജ്

ബെംഗളൂരു: മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി...

ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ യുവതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്...

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

അധ്യായം 37 📖 സമാജങ്ങളിലൂടെ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഇന്ത്യൻ...

Related Articles

Popular Categories