
ബെംഗളൂരു: കര്‍ണാടക തെലുങ്ക് റൈറ്റേഴ്‌സ് ഫെഡറേഷന്‍, ഇന്‍ഡോ ഏഷ്യന്‍ അക്കാദമി, ബെംഗളൂരു എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബെംഗളൂരുവിലെ ഇന്‍ഡോ ഏഷ്യന്‍ അക്കാദമിയില്‍ ഓഡിറ്റോറിയത്തില്‍ ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു.
പ്രശസ്ത പത്രപ്രവര്‍ത്തകനും ഫെഡറേഷന്‍ ചെയര്‍മാനുമായ ഡോ. മാല്യാദ്രി ബൊഗ്ഗവാരപ്പു അധ്യക്ഷത വഹിച്ചു. ജിടിആര്‍ഇ-ഡിആര്‍ഡിഒ യിലെ ശാസ്ത്രജ്ഞനും പ്രോജക്റ്റ് ഡയറക്ടറുമായ എല്‍. ജഗദീശ്വര റാവു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്‍ഡോ ഏഷ്യന്‍ അക്കാദമി ചെയര്‍മാന്‍ പ്രൊ. ഡോ. ടി. ഏകാംബരം നായിഡു, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി. ചന്ദ്രശേഖര ആസാദ്, ദ്രാവിഡ ഭാഷാ ട്രാന്‍സിലേറ്റേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുഷമ ശങ്കര്‍, ഡോ. എം വി. ലക്ഷ്മി, ശ്രീമതി പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ആസ്സാമീ, രാജസ്ഥാനി, സംസ്‌കൃത മുതലായ ഭാഷകളിലെ കവികളും എഴുത്തുകാരും പങ്കെടുത്ത സമ്മേളനം ഭാഷാ ഐക്യത്തിന്റെ ശക്തമായ വേദിയായി.മലയാളം എഴുത്തുകാരികളായ ഡോ. സുഷമ ശങ്കര്‍, ബ്രിജി കെ. ടി. അര്‍ച്ചന സുനില്‍, ബിന്ദു പി. മേനോന്‍, വിന്നി ഗംഗാധരന്‍, എന്നിവരെ സംക്രാന്തി സാഹിത്യ പുരസ്‌കാരവും പ്രശംസാപത്രവും നല്‍കി ആദരിച്ചു.
തെലുങ്ക് റൈറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം ശ്രീനിവാസിന്റെ സ്വാഗതവും ജനറല്‍ സെക്രട്ടറി ഡോ.സിങ്കുരു നരേന്ദ്ര ബാബു നന്ദിയും പറഞ്ഞു.
SUMMARY: Multilingual poetry conference and presentation of Sankranti Sahitya Award














