മൈസൂരു: മൈസൂരു കേരളസമാജം നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെന്ററിൽ മുൻ പ്രസിഡന്റ് പി. മൊയ്തീൻ നിര്‍വഹിച്ചു. രാവിലെ 9.30 മുതൽ രാത്രി ഒൻപതുവരെയാണ് ചന്ത.
കേരളത്തിൽനിന്നുള്ള വിവിധ മധുര പലഹാരങ്ങളും വിവിധ ഭക്ഷ്യവസ്തുക്കളും കോഴിക്കോടൻ ഹൽവയും ചന്തയിൽ ലഭ്യമാണ്. ഇതിനുപുറമെ കേരളീയ കരകൗശല വസ്തുക്കൾ, ഓണക്കോടികൾ, വിവിധതരം മൺചട്ടികൾ, വിവിധ തരം പായസങ്ങൾ എന്നിവയും ലഭ്യമാണ്. സെപ്റ്റംബർ 14 ന് ഓണസദ്യയും ഒരുക്കും. ഫോൺ: 9448066002, 94480659903.
SUMMARY: Mysuru Kerala Samajam Onam Chandha