കോഴിക്കോട്: എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ. തോമസും മലപ്പുറത്ത് കെ.ടി.മുജീബും മത്സരിക്കും. പാർട്ടിയ ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.
തുടർച്ചയായ നാലാം തവണയാണ് ശശീന്ദ്രൻ എലത്തൂരില്‍ നിന്നും ജനവിധി തേടുന്നത്. 2011ല്‍ 14651, 2016-ല്‍ 29057, 2021 ല്‍ 38502 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ ജില്ലാകമ്മിറ്റി രംഗത്തെത്തിയിരുന്നു.
SUMMARY: NCP announces candidates; Minister A.K. Saseendran will contest again from Elathur















