Wednesday, July 2, 2025
27 C
Bengaluru

റോഡിലെ കുഴികൾ; പരാതി നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: റോഡിലെ കുഴികൾ സംബന്ധിച്ചുള്ള പരാതികൾ നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി. റോഡ് അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തസ്ഹർ ഗിരിനാഥ് പറഞ്ഞു.

ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ.ശിവകുമാർ റോഡ് പോട്ട് ഹോൾ അറ്റൻഷൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. നിലവിൽ ബെംഗളൂരു റോഡിലെ കുഴികളിൽ 96 ശതമാനവും നികത്തിയതായി ശിവകുമാർ പറഞ്ഞു.

ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ബിബിഎംപി പരിധിയിലെ 16,202 റോഡുകളിൽ കുഴികൾ കണ്ടെത്തി. ഇതിൽ 15,686 (96 ശതമാനം) കുഴികൾ നികത്തിയിട്ടുണ്ടെന്നും അതിൽ 516 എണ്ണം ഇനിയും നന്നാക്കാനുണ്ടെന്നും ശിവകുമാർ പറഞ്ഞു. ബെംഗളുരുവിൽ ഏകദേശം 12,878 കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്.1,344.84 കിലോമീറ്റർ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളും 11,533.16 കിലോമീറ്റർ സോണൽ റോഡുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. ബെസ്‌കോം കേബിളുകൾ, ജലവിതരണ, ഡ്രെയിനേജ് പൈപ്പുകൾ, ഗെയിൽ ഗ്യാസ് ലൈനുകൾ, കെപിടിസിഎൽ ഉയർന്ന ശേഷിയുള്ള കേബിളുകൾ, ഒഎഫ്‌സി കേബിളുകൾ എന്നിവ സ്ഥാപിക്കുന്നത് കാരണം ഈ റോഡുകൾക്ക് പലപ്പോഴും കേടുപാടുകൾ സംഭവിക്കുന്നു.

ഇതാണ് പതിവായി കുഴികൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്. കുഴികൾ തിരിച്ചറിയുന്നതിനും നന്നാക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും സുതാര്യമാക്കുന്നതിനാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | POTHOLES
SUMMARY: Road Pothole Attention’: Bengaluru gets a new app for reporting potholes

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര...

ജെഎസ്‌കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള...

മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 210.51 കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: കേരളത്തിൽ 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും...

അമ്മയുടെ മുന്നില്‍ വാഹനമിടിച്ച്‌ 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി...

സിദ്ധാര്‍ഥന്റെ മരണം; നഷ്ടപരിഹാരത്തുക പത്തുദിവസത്തിനകം സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥി ആയിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്റെ...

Topics

നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി....

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് തുടരുന്നു

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന്...

ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 പേർ അറസ്റ്റിൽ

ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന...

വിജയനഗര സാമ്രാജ്യത്തിന്റ സാംസ്കാരിക വൈവിധ്യത്തിന് ആദരം ; സംഗീത പരിപാടി നാളെ

ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത...

ബെംഗളൂരു റൂറൽ ജില്ലയുടെ പേരുമാറ്റാൻ സർക്കാർ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നു മാറ്റാൻ...

വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം; 26 രോഗികളെ ഒഴിപ്പിച്ചു, രോഗികളും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം....

ചിന്നസ്വാമി ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന്...

കേരള ആര്‍ടിസി ബെംഗളൂരു, മൈസൂരു ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണ നമ്പറുകളില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ്‌ കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള...

Related News

Popular Categories

You cannot copy content of this page