ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി പി. ഗംഗാധരൻ, ജോയന്റ് സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണൻ, ട്രഷറർ എസ്. ശിവശങ്കരൻ നായർ, കൺവീനർ ഇ.പി.ബിജു, ജോയന്റ് കൺവീനർ ആർ. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗോപിനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.
തുടർന്ന് വിധുഭാവന ഫൗണ്ടേഷൻ അംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അരങ്ങേറി.കാലിക്കറ്റ് മ്യൂസിക്ക് ക്ലബ്ബിൻ്റെ ഭക്തിഗാനമേള, ജയറാംചെറുതാഴം, പ്രണവ് പൊന്നാനിയുടെ നേതൃത്വത്തിൽ ഡബ്ബിൾ തായമ്പക എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറി.
പുഷ്പ്പാലംകൃത രഥഘോഷയാത്ര, നീലേശ്വരം രാജേഷ് മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം എന്നിവയും ഉണ്ടായിരുന്നു. 27 ന് മഹാഅന്നദാനം ഉണ്ടാകും. ജനുവരി 13 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. 14ന് കാലത്ത് ആറിന് ഗണപതി ഹോമം, നെയ്യഭിഷേകം, സ്പെഷൽ പൂജകൾ എന്നിവക്കുശേഷം 11 മുതൽ മഹാ അന്നദാനവും ഉണ്ടാകും. വിവരങ്ങൾക്ക്: സെക്രട്ടറി പി. ഗംഗാധരൻ 9986483162.
SUMMARY: New Thippasandra Ayyappa Temple Annual Festival














