കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ മിക്ദാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ് ഇയാള്‍. രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു പെണ്‍കുട്ടി. കാഷ്വാലിറ്റിക്ക് സമീപമുള്ള ലിഫ്റ്റില്‍ വച്ചാണ് ലൈംഗിക അതിക്രമം നടന്നത്.
നഴ്സിങ് ഓഫീസറായ ഇയാള്‍ യൂട്യൂബർ കൂടിയാണ്. കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ സെപ്റ്റംബർ എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ ലിഫ്റ്റില്‍വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊല്ലം ഈസ്റ്റ് പോലീസ് മിഗ്ദാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
SUMMARY: Nursing officer arrested for sexually assaulting a 16-year-old girl who had come to attend to a patient
















