
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. അന്തിക്കാട് പുത്തൂർ ഐനിക്കൽ എസ്.എം തോമസ് (59) ആണ് മരിച്ചത്. ഹോസ്കൂര്‍ ഗേറ്റ് വിമലാലയ ആശുപത്രിക്ക് സമീപം ബുധനാഴ്ച രാത്രി 9 മണിക്കാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ തോമസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.
ഹെബ്ബഗോഡി അനന്ദ് നഗറിലായിരുന്നു താമസം. ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡന്റ്റും രക്ഷാധികാരിയുമാണ്. ഹെബ്ബഗോഡി എസ് എം സ്റ്റുഡിയോ ഉടമയായിരുന്നു.
ഭാര്യ: ഷൈനി (അനെക്കൽ ഗവണ്മെന്റ് സ്കൂള്‍ അധ്യാപിക). മക്കൾ: സുബിൻ, സുജൻ. മരുമകൾ: ആൻ. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് എസ്എഫ്എസ് പള്ളിയിലെ ശുശ്രുഷയ്ക്ക് ശേഷം നിയോ ടൌണ്‍ പള്ളി ശ്മശാനത്തിൽ നടക്കും.














