Friday, April 17, 2026
33.2 C
Bengaluru

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യ പ്രതിജ്ഞ നാളെ

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. അന്തരിച്ച അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ പത്നി സുനേത്രയെ ഈ പദവിയിലേക്ക് ഉയർത്താനുള്ള നിർദ്ദേശം അവർ അംഗീകരിച്ചതായി എൻ സി പി വൃത്തങ്ങൾ സൂചിപ്പിച്ചു. എക്സൈസ്, കായിക വകുപ്പുകളും സുനേത്ര പവാറിന് നൽകും. ബജറ്റ് സമ്മേളനം മാർച്ചിൽ നടക്കാനിരിക്കുന്നതിനാൽ ധനകാര്യ വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യും. പിന്നീട് ഇത് എൻ സി പിക്ക് കൈമാറും.

നിലവിൽ രാജ്യസഭാ എം പിയാണ് 63കാരിയായ സുനേത്ര പവാർ. സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായാണ് സുനേത്ര സ്ഥാനമേൽക്കുന്നത്.   പവാർ കുടുംബത്തിനുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുനേത്ര ഈ ദൗത്യം ഏറ്റെടുക്കാൻ സമ്മതിച്ചത്.

ബുധനാഴ്ച ബാരാമതി വിമാനത്താവളത്തിലുണ്ടായ അപകടത്തിലാണ് അജിത് പവാർ അന്തരിച്ചത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റും അപകടത്തിൽ മരിച്ചിരുന്നു.

വ്യാഴാഴ്ച ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അജിത് പവാറിന്റെ സംസ്കാരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിതിൻ ഗഡ്കരി, ശരദ് പവാർ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
SUMMARY: Ajit Pawar’s wife Sunetra Pawar to be Maharashtra Deputy Chief Minister; swearing-in tomorrow

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു....

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു....

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ...

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട...

Topics

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

‘സോംബി ഡ്രഗ്’: ബെംഗളൂരുവിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി പോലീസ്, ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ‘സോംബി ഡ്രഗ്’ വ്യാപകമാകുന്നുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന...

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് ഇലക്ഷൻ സ്പെഷൽ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ...

Related News

Popular Categories

You cannot copy content of this page