വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി; സി. ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: സി. ജെ റോയിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയുണ്ടായ പരുക്ക്‌ മൂലമെന്ന് കണ്ടെത്തൽ. ഇത് കാരണം തത്ക്ഷണം മരണത്തിന് ഇടയാക്കിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടത്തിൽ റോയിയുടെ നെഞ്ചിന്‍റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തി. ഹൃദയവും ശ്വാസകോശവും തകർന്ന നിലയിലാണ്. 6.35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തിൽ നിന്നും ലഭിച്ചത്. വെടിമരുന്നിന്‍റെയും ശരീരഭാഗങ്ങളുടെയും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം.എൻ അരുൺ പറഞ്ഞു

കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്. ഒറ്റ വെടി മാത്രമാണ് ഉതിർത്തതെന്ന് ​പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിലും വ്യക്തമാക്കുന്നു.

സി. ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾ നാളെ ബെംഗളൂരുവിൽ നടക്കും. രാവിലെ 10 മുതൽ 2 മണി വരെ ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചര്‍സ് ലക്ഷുറിയില്‍ പൊതുദർശനത്തിന് വെക്കും. തുടർന്ന് കൽക്കരയിലെ സെന്റ് ജോസഫ് ചർച്ചിലേക്ക് അന്ത്യ ശ്രുശ്രുഷകൾക്കായി എത്തിക്കും. വൈകിട്ട് 3. 30ന് നേച്ചര്‍സ് ലക്ഷുറിയിലാണ് സംസ്കാരം.

കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ എട്ടംഗ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബെംഗളൂരു അശോക് നഗറിലെ ലാംഗ്‌ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. അതിനിടെയാണ് ദാരുണ സംഭവം. മൊഴിയെടുക്കുന്നതിനിടയിൽ മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ജോയിന്റ് കമ്മീഷണർ, രണ്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. വെടിയുതിര്‍ത്ത തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റോയിയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കി. റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും, കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ ഇടപെടലുകളാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

SUMMARY: Bullet pierced heart and lung; C. J. Roy’s preliminary autopsy report released

Hot this week

മണ്ണന്തല ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം...

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും,...

തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍...

സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം; പൊതുകടം 5.07 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

Related Articles

Popular Categories