തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇന്നു രാവിലെയാണ് സംഭവം. ഇന്നലെ വൈകീട്ടും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പോലീസ് പിടികൂടുകയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. പോത്തന്‍കോട് പോലിസ് അന്വേഷണം ആരംഭിച്ചു.
SUMMARY: One person stabbed in clash between students