ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കോണ്‍ഗ്രസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ എമറാള്‍ഡ് ഗ്രാന്‍ഡ് നടന്ന പരിപാടിയില്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സത്യന്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ജെയ്‌സണ്‍ ലൂക്കാസ്, ബ്ലോക്ക് പ്രസിഡന്റ് ശ്രീനിവാസ്, ഡോക്ടര്‍ സെല്‍ ഡിസ്ട്രിക് പ്രസിഡന്റ് ഡോ. നകുല്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി കോണ്‍ഗ്രസിന്റെ സ്‌നേഹ സ്വാന്തനം പദ്ധതിയില്‍ നിന്ന് മുപ്പതോളം കുട്ടികള്‍ക്കുള്ള സ്‌കൂള്‍ പഠനോപകരണങ്ങളും വിതരണം ചെയ്തു.