‘വൃക്ഷങ്ങളുടെ മാതാവ്’ പത്മശ്രീ സാലുമരദ തിമ്മക്ക വിടവാങ്ങി, അന്ത്യം 114-ാം വയസിൽ

ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു.  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.

1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച സാലുമരദ തിമ്മക്ക ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. 2019ൽ സാലുമരദ തിമ്മക്കയെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.‌‌

ഗ്രാമീണ കർണാടകയെ ഹരിതാഭമാക്കുന്നതിനുള്ള പ്രതിബദ്ധത തിമ്മക്കയെ ദേശീയ പ്രശസ്തിയിലേക്ക് ഉയർത്തിയിരുന്നു. ബെംഗളൂരു സൗത്തിന്റെ ഭാഗമായ രാമനഗര ജില്ലയിലെ ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് അവർക്ക് ‘മരങ്ങളുടെ നിര’ എന്നർത്ഥം വരുന്ന ‘സാലുമരദ’ എന്ന പേര് ലഭിച്ചത്. . ‘വൃക്ഷ മാതാവ്’ എന്നറിയപ്പെട്ടിരുന്ന തിമ്മക്ക, തന്റെ മക്കളെപ്പോലെയാണ് മരങ്ങളെ വളർത്തിയിരുന്നത്. ഹംപി സർവകലാശാലയിൽ നിന്നുള്ള നഡോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) എന്നിവയുൾപ്പെടെ 12 പ്രധാന ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
SUMMARY: Padma Shri Salumaradha Thimmakka passes away

Hot this week

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

Related Articles

Popular Categories