പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിലും കോടതി അന്നേ ദിവസം തന്നെ വിധി പറയും.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർഥിയുമായ ജിഷ കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അതേവർഷം ജൂണ്‍ പതിനാറിനാണ് പ്രതി പിടിയിലായത്.

മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പോലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു, മറ്റാരോ ആണ് കൊലപാതകം നടത്തിയിരിക്കുന്നത്, ജിഷയെ മുൻപരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലില്‍ അമീറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്.

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച്‌ വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇത് അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

അടുത്ത പത്ത് വർഷത്തിൽ ബെംഗളൂരുവിൽ വൻ നഗരവികസന പദ്ധതി; 9 ടൗൺഷിപ്പുകൾ, പുതിയ മെട്രോ, മറ്റു പ്രധാന നഗരങ്ങളിലേക്ക് അർദ്ധ-അതിവേഗ റെയിൽ പാത 

ബെംഗളൂരു: ബെംഗളൂരുവിന്റെ അതിവേഗ നഗരവളര്‍ച്ചയും രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ബെംഗളൂരു മഹാനഗര...

സംസ്ഥാനത്ത് അതിതീവ്ര മഴ; അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,...

ഡീസൽ ക്ഷാമം; സർക്കാർ ബസ് സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ കൊപ്പള ജില്ലയിൽ ഡീസൽ ലഭ്യത കുറഞ്ഞതിനെ തുടർന്ന് സർക്കാർ...

തൃശൂരിൽ സ്വകാര്യ ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൈപ്പറമ്പില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌...

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും...

Related Articles

Popular Categories