‘ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനവുമായി കേരള മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയൻ. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേർന്നുകൊണ്ട് ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ നല്‍കുന്ന വിധി വലിയൊരു ഉത്തരവാദിത്വമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു.

തമിഴ്നാട്ടിലെ ജനങ്ങള്‍ വിജയിയില്‍ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളവും തമിഴ്നാടും ദീർഘകാലമായുള്ള സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഈ ബന്ധം വരും കാലങ്ങളിലും ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ഒരുമിച്ച്‌ പ്രവർത്തിക്കാനാകുമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് വിജയ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇതിനകം തന്നെ വിവിധ രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

SUMMARY: ‘The verdict given by the people is a big responsibility’; Pinarayi Vijayan congratulates Vijay

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ...

Related Articles

Popular Categories