ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായും പ്ലാസ്റ്റിക് മലിനീകരണം കുറയ്കക്കാന്‍ ലക്ഷ്യമിട്ടും ഓഫിസുകളിൽ പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. എല്ലാ അഡിഷനൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും നിയമസഭാ–കൗൺസിൽ സെക്രട്ടറിമാർക്കും സർവകലാശാലകൾക്കും വകുപ്പു മേധാവികൾക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നാണു നിർദേശം. കർണാടക മിൽക് ഫെഡറേഷന്റെ നന്ദിനി ഉൽപന്നങ്ങൾ മാത്രമേ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കാവൂവെന്നും നിർദേശമുണ്ട്.
SUMMARY: Plastic bottles banned in government offices
സർക്കാർ ഓഫിസുകളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















