കോഴിക്കോട്: കുണ്ടുതോട് ഗവ. യുപി സ്കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജ് ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. മറ്റൊരു സ്കൂളിലെ വിദ്യാർഥിയായ അനുരഞ്ജ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു.
സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
SUMMARY: Plus Two student commits suicide on school verandah















