ബെംഗളൂരു:നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപ്പാർട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിൽ മലയാളം, കന്നഡ ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. കേരളീയം പ്രസിഡന്റ് രാജേഷ് വെട്ടംതൊടി അധ്യക്ഷത വഹിച്ചു.
അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.പ്രകാശ്, കേരളീയം ജനറൽ സെക്രട്ടറി ലിജോഷ് ജോസ്, മലയാളം-കന്നഡ കോഡിനേറ്റർ സി.പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.മലയാളം മിഷൻ ചാപ്റ്ററർ കൺവീനർ ടോമി ആലുങ്കൽ, നോർത്ത് വെസ്റ്റ് കോഡിനേറ്റർ ബിന്ദു ഗോപൻ എന്നിവർ ക്ലാസുകൾ നയിച്ചു. 100-ഓളം കുട്ടികൾ പുതിയ പഠിതാക്കളായി രജിസ്റ്റർ ചെയ്തു.കേരളീയം വൈസ്‌പ്രസിഡന്റ് സഹീർ അബ്ബാസ്, ജോയിന്റ് സെക്രട്ടറി പി. ബിന്ദു, ഖജാൻജി ഡോ. ചിന്റു എസ്.കുമാർ പ്രവർത്തക സമിതി അംഗങ്ങളായ ഡോ. ദർശന എസ്. കുമാർ, ഇർഫാന റോക്കി, നിമ്മി വത്സൻ, എ.എൻ.പ്രകാശ് , ക്യാപ്റ്റൻ മധുസൂദൻ, അരുൺ റാം, ജോബിൻ അഗസ്റ്റിൻ, ഹരീഷ് ഭാസ്കരൻ, ഡോ.ലക്ഷ്മി പൂയത്ത് ,അധ്യാപകരായ ഹരിഹരൻ, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
SUMMARY: Praveshanothsavam at Nagasandra Keralayam Study Center